തെക്കേതിൽ എൻ ജോൺ [ ജോൺസൺ നസറത്ത് ]
തെക്കേതിൽ എൻ ജോൺ [ജോൺസൺ നസറത്ത് ] : കൊല്ലം ജില്ലയിൽ പെരിനാട് കണ്ടച്ചിറ പഴവിളയിൽ മാനുവേൽ നസറത്തിന്റെയും വെള്ളിമണ്‍ കുരിശ്ശടിയാൾ അന്നമ്മയുടെയും മകനായി തെക്കതിൽ വീട്ടിൽ1959ൽ ജനിച്ചു . കണ്ടച്ചിറ ശ്രീനാരായണ മെമ്മോറിയൽ സ്കൂൾ , അഞ്ചാലുംമൂട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ,
ഹരിപ്പാട് നങ്ങ്യാർ കുളങ്ങര ടി.കെ മാധവാ മെമ്മോറിയൽ കോളേജ് ,
കോട്ടയം കെ ഐ ഇ ടി, കൊല്ലം ടി കെ എം കോളേജ് ഓഫ് ആർടസ് ആൻഡ് സയൻസ് ,
അണ്ണാ യുണിവേഴ്സിറ്റി എന്നിവിടങ്ങളിൽ പഠനം : സിവിൽ എന്‍ജിനിയറിംഗ് ഡിപ്ലോമയും
സാമൂഹ്യ ശാസത്രത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
കണ്ടച്ചിറ സംയോജന സ്മാരക ഗ്രന്ഥശാലയുടെ സെക്രട്ടറി,ലൈബ്രേറിയെൻ
എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിരുന്നു.
1 9 8 2 -84 ൽ രാജീവ് ഗാ ന്ധി കയർ ഗ്രാമ പദ്ധതി പ്രകാരം ചെലവു കുറഞ്ഞ
വീടുകളുടെ പ്ലാൻ ഡിസൈൻ ചെയ്തു കേന്ദ്ര ഗവർമെന്റിന്റെ അംഗീകാരം
നേടുകയും പെരിനാട് പഞ്ചായത്തിൽ കയർ സഹകരണ സംഘം മുഖേന വീടുകൾ
നിർമ്മിക്കുകയും ചെയ്തു. കേരളത്തിലെ കയർ സഹകരണ സംഘംങ്ങൾ മുഖേന
നിർമ്മിച്ച വീടുകൾക്കെല്ലാം പ്രസ്തുത ഡിസ്സൈനാണ് ഉപയോഗിച്ചത്.
ജെ ടി യു സി എന്ന ഒരു ട്രേഡു യൂണിയൻ രൂപീകരിച്ചു കയർ തൊഴിലാളികളുടെ
മിനിമം വേജസ് സമരത്തിന് നേതൃ ത്വം കൊടുത്തിട്ടുണ്ട്.
1983 ൽ കേരള പൊതുമരാമത്ത് വകുപ്പിൽ (KIP -MCS)
ഓവർസീയർ ആയി ജോലിയിൽ പ്രവേശിച്ചു. കേരള പി ഡബ്ലിയു ഡി & ആൻഡ്ഇറിഗേഷൻ
എംപ്ലോയീസ് അസോസിയേഷൻറെ സംസ്ഥാന പ്രസിഡന്റായിരുന്നു.
സൂര്യകാന്തി, കൊല്ലം സംഗീത, സമദർശി, പന്തളം മാതൃകാനാടകശാല തുടങ്ങിയ
നാടകസമിതികളിൽ;നടൻ,ഗാനരചയിതാവ്,സംവിധായകൻ എന്നീനിലകളിൽ പ്രവർത്തിച്ചിരുന്നു. പ്രൊഫ. കണ്ടച്ചിറ ബാബുവിന്റെ ‘ മനുഷ്യൻ’, സോമ്ജിയുടെ
' സിംഹാസനം', വയലാ വാസുദേവൻ പിള്ളയുടെ ' അഗ്നി 'കുഞ്ഞുമോൻ താഹയുടെ 'ഓപ്പറേഷൻ ഗ്രീൻ ചാനൽ', തുടങ്ങിയ നാടകങ്ങളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.
‘മൂസാകുട്ടിയും പിന്നെ ഒരു അബുക്കറും’ ,
കറുമ്പി, അവസാനം യാത്ര , മ്യാമിന തുടങ്ങിയ കഥകളും
ശ്രീനാരായണഗുരു സങ്കീർത്തനം , സാന്ത്വനം , തുടങ്ങിയ അനേകം കവിതകളും ‘ചുവന്ന സന്ധ്യയിൽ’ , ‘പാപ സങ്കീർത്തനം’ എന്നീ നാടകങ്ങളും രചിച്ചിട്ടുണ്ട്.
1 9 8 9 ൽ വിവാഹിതനായി: കണ്ടച്ചിറ മുതിരവിളയിൽ എസ്തപ്പാനോസ്സിന്റെയും കൊച്ചുത്രേസ്സിയായുടെയും മകൾ ആനി മോളിയാണ്ഭാര്യ. അജിജോണ്നസറത്ത് മകളും ആഗ്നലോ ജോണ്‍ നസറത്ത് മകനുമാണ്. യേശുദാസൻ നസറത്ത്,വിൻസെന്റ് നസറത്ത്,ശാന്തമ്മ നസറത്ത്,പുഷ്പലത നസറത്ത് സഹോദരങ്ങളാണ്.
1 9 9 2 ൽ മസ്കറ്റിലേക്ക് കുടിയേറി : മുസഫ്ഫിയ എഞ്ചിനീയറിംഗ്, ഷബാബ് എന്റെർപ്രൈസ്സസ്,
ഗൾഫാർ എഞ്ചിനീയറിംഗ്,
പവർ ടെക് എഞ്ചിനീയറിംഗ്,
ന്യൂക്ലിയസ് സിനെർജി എന്നീ സ്ഥാപനങ്ങളിൽ ജോലിനോക്കിയിട്ടുണ്ട്.
2009 - 2021 വരെ ഒമാനിൽ പി ഡി ഒ യിൽ സിവിൽ ക്വാളിറ്റി കണ്ട്രോൾ
ഇൻസ്പെക്ടറായും റോയൽ ഒമാൻ ഹെറിറ്റേജ് & ടുറിസം മിനിസ്റ്ററിയിൽ റസിഡന്റ് എഞ്ചിനീയറായും ജോലി നോക്കിയിരുന്നു .
ഇപ്പോൾ കൊല്ലം ടെനെറ്റ് എഞ്ചിനീയറിംഗ് എന്ന കോൺട്രാക്റ്റിംഗ് എന്ന സ്വന്തം സ്ഥാപനത്തിൽ ജോലി നോക്കുന്നു .
വിലാസം :
തെക്കേതിൽ എൻ ജോൺ,
തെക്കേതിൽ മകുടം ,
മങ്ങാട് പി ഓ., കൊല്ലം -691015
മൊബ്. 9947272859
ഇമെയിൽ : thekkathiljohn@gmail.com